ഐശ്വര്യ റായ് ബച്ചന് അഭിനയത്തോടുള്ള താല്‍പര്യം ഒട്ടും കുറഞ്ഞിട്ടില്ല. ഗര്‍ഭിണിയായിരിക്കെ തന്നെ തന്റെ ജോലി തുടരാനാണ് നടിയുടെ തീരുമാനം.

അതെ, ഐശ്വര്യ വീണ്ടും അഭിനയരംഗത്തെത്തിയിരിക്കുകയാണ്. പക്ഷെ സിനിമയിലല്ലെന്നു മാത്രം. ഒരു പരസ്യചിത്രത്തിനുവേണ്ടിയാണ് ഐശ്വര്യ മേക്കപ്പിടുന്നത്.

ലക്‌സിന്റെ പുതിയ പരസ്യത്തിനുവേണ്ടിയാണ് ആഷ് ക്യാമറക്കുമുന്നിലെത്തിയിരിക്കുന്നത്. ബാങ്കോക്കിലാണ് പരസ്യത്തിന്റെ ചിത്രീകരണം നടന്നത്. ഇതിനായി കഴിഞ്ഞദിവസമാണ് നടി ബാങ്കോക്കിലെത്തിയത്.

പഴപോലെ ഊര്‍ജ്ജസ്വലയും സുന്ദരിയുമായിരുന്നു ആഷെന്നാണ് ദൃക്‌സാക്ഷികളുടെ സാക്ഷ്യപത്രം. കൃത്യസമയത്തുതന്നെ സെറ്റിലെത്തിയ ആഷിന്റെ മുഖത്തെ തിളക്കം കണ്ട് എല്ലാവരും ഞെട്ടി. ഗര്‍ഭാലസ്യമൊന്നും ആഷിനെ ബാധിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

ആറുമാസം ഗര്‍ഭിണിയാണ് ഐശ്വര്യയിപ്പോള്‍. പരസ്യത്തിന്റെ ചിത്രീകരണത്തിനുശേഷം ആഷ് ഭര്‍ത്താവ് അഭിഷേകിനൊപ്പം ലണ്ടനിലേക്ക് പറന്നു.