എഡിറ്റര്‍
എഡിറ്റര്‍
ദേവയാനി ഗോബ്രഖഡെക്കിതിരെ കുറ്റം ചുമത്താന്‍ വൈകിക്കരുതെന്ന് ആവശ്യം
എഡിറ്റര്‍
Tuesday 7th January 2014 10:01pm

devyani-khobragade

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ##ദേവയാനി ഗോബ്രഖഡെക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നതിനെതിരെ ന്യൂയോര്‍ക്കില്‍ അഭിഭാഷകന്‍ രംഗത്ത്.

ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ നിയമോപദേഷ്ടാവ് പ്രീത്  ബരാരെയാണ്  ദേവയാനി ഗോബ്രഖഡെക്കെതിരെ കേസെടുക്കാന്‍ വൈകുന്നതിനെ എതിര്‍ത്ത് ജഡ്ജിക്ക് കത്തയച്ചിരിക്കുന്നത്.

കേസെടുത്താലും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ ആകാമെന്നും ആയതിനാല്‍ കേസെടുക്കുന്നത് വൈകിപ്പിക്കരുതെന്നും പ്രീത്  ബരാരെ പറയുന്നു.

തനിക്കെതിരെ കേസെടുക്കുന്നത് ഒരു മാസത്തേക്ക് മാറ്റി വെക്കണമെന്ന് കോടതിയോട് ദേവയാനി ഗോബ്രഖഡെ അഭിഭാഷകന്‍ മുഖേനെ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ജനുവരി 13നാണ്  നടക്കേണ്ടത്. എന്നാല്‍ ഇത് ഫെബ്രുവരി 12ലേക്ക് മാറ്റണമെന്നാണ് ദേവയാനി ഗോബ്രഖഡെ ആവശ്യം. ഇത് അംഗീരിക്കരുതെന്നാണ് പ്രീത്  ബരാരെയുടെ ആവശ്യം.

കേസ് കോടതിയില്‍ നടക്കുന്നതോടൊപ്പം ഒത്തുതീര്‍പ്പു ചര്‍ച്ചകളും തുടരാം, എന്നാല്‍ ഒരു പ്രതിയുടെ ആവശ്യാര്‍ത്ഥം  കേസെടുക്കുന്നത് മാറ്റി വെക്കുന്നത് ഔചിത്യമല്ലെന്നുമാണ് പ്രീത്  ബരാരെയുടെ ഭാഷ്യം.

Advertisement