എഡിറ്റര്‍
എഡിറ്റര്‍
പ്രീജ ശ്രീധരന്‍ വിവാഹിതയായി
എഡിറ്റര്‍
Sunday 11th November 2012 4:02pm

പാലക്കാട്: ഏഷ്യന്‍ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവും മലയാളത്തിന്റെ അഭിമാനതാരവുമായ പ്രീജ ശ്രീധരന്‍ വിവാഹിതയായി. പാലക്കാട്ടുകാരനും കടമ്പഴിപ്പുറം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുമായ ദീപക് ഗോപിനാഥാണ് വരന്‍.

ഇന്ന് രാവിലെ 10നും 10.45നും ഇടയില്‍ വടക്കന്തറ എം.സി.എം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കായികലോകത്തെ പ്രമുഖരായ പി.ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്, മയൂഖ ജോണി, പ്രജുഷ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

Ads By Google

മൂന്നുമാസം മുമ്പായിരുന്നു വിവാഹനിശ്ചയം. വിവാഹശേഷവും കായികരംഗത്ത് തുടരാനാണ് പ്രീജയുടെ ആഗ്രഹം. ഇപ്പോള്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ സൂപ്രണ്ടാണ് പ്രീജ. ചൈനയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററിലെ സ്വര്‍ണമെഡലുള്‍പ്പടെ രണ്ട് മെഡലുകള്‍ നേടിയ താരമാണ് പ്രീജ.

ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോയെങ്കിലും ഫൈനലിന് യോഗ്യതനേടാനാവാതെ മടങ്ങേണ്ടിവന്നു. വിവാഹശേഷവും മലയാളികളുടെ ദീര്‍ഘദൂര ഓട്ടക്കാരിയുടെ കുതിപ്പ് ട്രാക്കില്‍ കാണാനാകുമെന്ന ഉറപ്പും പ്രീജ നല്കുന്നു.

Advertisement