ന്യൂദല്‍ഹി: ദീര്‍ഘദൂര ഓട്ടക്കാരിയും മലയാളിയുമായ പ്രീജ ശ്രീധരന് അര്‍ജുന അവാര്‍ഡ്. ഇടുക്കി രാജക്കാട് സ്വദേശിനിയാണ് ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ 1000 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പ്രീജ ശ്രീധരന്‍.

ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, ബോക്‌സിംഗ് താരം സുരജ്ജോയ് സിങ്, അമ്പെയ്ത്ത് താരം രാഹുല്‍ ബാനര്‍ജി തുടങ്ങി 19 താരങ്ങള്‍ ഇക്കുറി അര്‍ജുന അവാര്‍ഡിന് അര്‍ഹരായി.

ഷൂട്ടിംഗ്താരം ഗഗന്‍ നരംഗിന് കായീകരംഗത്തെ പരമോന്നത പുരസ്‌കാരമായ രാജീവ്ഖാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു.