ജലദോഷമുള്ളപ്പോള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം വായ മറച്ചുപിടിക്കണമെന്ന് പറായാ റുണ്ട്. എന്നാല്‍ ചിരിയും പാട്ടും വേണ്ട എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇനി അതും ഒഴിവാക്കിക്കോ, അല്ലെങ്കില്‍ മുഖം പൊത്തി ചെയ്‌തോളൂ. ജലദോഷവും പനിയുമൊക്കെയുള്ളയാള്‍ ചിരിക്കുമ്പോഴും, പാടുമ്പോഴുമെല്ലാം രോഗം പകരാന്‍ ഇടയുണ്ട്.

സിംഗപ്പൂരില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗബാധിതരില്‍ നിന്നും പുറത്തുവരുന്ന ജലകണങ്ങളെ സെക്കന്‍ഡില്‍ രണ്ടരലക്ഷം ഫ്രയിമുകളായെടുക്കാവുന്നത്രയും ശേഷിയുള്ള ക്യാമറയും വലിയ കണ്ണാടിയും ഉപയോഗിച്ചാണ് ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ നടത്തിയത്.

ജൂലിയന്‍ ടാങ് എന്ന വൈറോളജിസ്റ്റും സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയും ചേര്‍ന്നാമ് ഈ പഠനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 1.08 ഡോളര്‍ മുടക്കിയാണ് പഠനം നടത്തുന്നത്.

ചൂളമടിക്കുമ്പോഴും ചിരിക്കുമ്പോഴുമാണ് വേഗത്തില്‍ ജലദോഷം പകരുകയെന്നാണ് കണ്ടെത്തല്‍. ചിരിക്കുമ്പോള്‍ ശക്തമായും കൂടുതല്‍ സ്ഥലത്ത് വ്യാപിക്കുന്ന രീതിയിലുമാണ് ജലകണങ്ങള്‍ പുറത്തുവരിക. പാടുമ്പോള്‍ അണുക്കല്‍ വ്യാപിക്കും.