സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നമാണ് സ്തനാര്‍ബുദം.സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന് കാരണമായേക്കാവുന്ന ഈ അസുഖത്തിനെതിരെ സ്ത്രീകള്‍ സദാജാഗരൂകരായിക്കണം. ഭക്ഷണകാര്യത്തിലും മറ്റും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ രോഗത്തെ അകറ്റിനിര്‍ത്താം.

ഭക്ഷണവും സ്തനാര്‍ബുദവും തമ്മില്‍ നല്ല ബന്ധമുണ്ട്. കാന്‍സര്‍ വരാതെ തടയുവാന്‍ കഴിയുന്ന ഭക്ഷണസാധനങ്ങള്‍ ഉണ്ട്. സോയ, മുതിര വര്‍ഗത്തില്‍ പെട്ട ഫല്‍ക്‌സ് എന്ന ധാന്യം തുടങ്ങിയവ ഫൈറ്റോഈസ്ട്രജന്‍ എന്ന രാസവസ്തു ഉല്‍പാദിപ്പിക്കുന്നുണ്ട്. സ്തനാര്‍ബുദം വരുന്നത് തടയാന്‍ ഫൈറ്റോഈസ്ട്രജന്‍ സഹായിക്കും.

Subscribe Us:

അമിതവണ്ണം സ്തനാര്‍ബുദത്തിന് കാരണമാണ്. അതുകൊണ്ടു തന്നെ കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമം പാലിക്കുക. വ്യായാമം ക്രമമായി ചെയ്യുക. ശരീരഭാരം കുറയ്ക്കുക. ഗര്‍ഭധാരണം തടയാനുള്ള ഗുളികകള്‍ ദീര്‍ഘകാലം കഴിക്കുന്നതും ഒഴിവാക്കുക.

ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സൗന്ദര്യചികിത്സക്കായി ബോട്ടോക്‌സ് കുത്തിവയ്ക്കാറുണ്ട്. ഇത് സ്ത്രീശരീരത്തിലെ സാധാരണ ഹോര്‍മോണുകളായ പ്രൊജസ്‌ട്രോണ്‍, ഈസ്ട്രജന്‍ എന്നിവയെ ബാധിക്കും. അതുകൊണ്ടുതന്നെ കഴിവതും ആര്‍ത്തവവിരാമത്തിനു ശേഷം മാത്രമേ ഹോര്‍മോണ്‍ ചികിത്സ ചെയ്യാവൂ.

ആഴ്ചയിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന പതിവാക്കുക. സ്തനത്തില്‍ എന്തെങ്കിലും തടിപ്പോ വളര്‍ച്ചയോ ഉണ്ടെങ്കില്‍ തിരിച്ചറിയാന്‍ സാധിക്കും. ചര്‍മത്തിന് നിറവ്യത്യാസമോ മുലഞെട്ടില്‍ നിന്ന് എന്തെങ്കിലും ദ്രാവകമോ വരികയാണെങ്കിലും ഡോക്ടറുടെ സഹായം തേടുക. എല്ലാ വര്‍ഷവും വൈദ്യപരിശോധന പതിവാക്കുന്നതും സ്തനാര്‍ബുദം കണ്ടെത്തുവാനും ചികിത്സിക്കുവാനും സഹായിക്കും.