Administrator
Administrator
രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Administrator
Tuesday 26th April 2011 4:38pm

DRIVEരാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ ഇരുട്ടാണ് പ്രധാനമായും വില്ലനാവുന്നത്. അതുകൊണ്ടുതന്നെ പകലുള്ളതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് രാത്രിയിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം.അതിനാല്‍ രാത്രിയാത്രക്കു മുമ്പ് പ്രത്യേകം തയ്യാറെടുപ്പുകളും ചില മുന്‍കരുതലുകളും അനിവാര്യമാണ്.

വേഗത: അപകടത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗമാണ് വേഗത. ട്രാഫിക് കുറവായതിനാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനമെത്താമെന്ന മിഥ്യാധാരണയാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ രാത്രിയില്‍ വേഗത കൂട്ടുകയല്ല, മറിച്ച് ശ്രദ്ധിയോടെ വണ്ടിയോടിക്കുകയാണ് വേണ്ടത്.

ലൈറ്റുകള്‍: എതിരെ വരുന്ന വാഹനങ്ങളില്‍നിന്നുള്ള വെളിച്ചം കണ്ണിലേക്കടിച്ചു കയറുന്നത് െ്രെഡവറില്‍ അസ്വസ്ഥതയുണ്ടാക്കും.വളവുകളിലും മറ്റും ഹോണ്‍മുഴക്കുന്നതിനു പകരം ഹെഡ്‌ലൈറ്റുകള്‍ ഡിം ചെയ്തുപയോഗിച്ചാല്‍ എതിരെ വരുന്നവര്‍ക്കും അത് മുന്നറിയിപ്പു നല്‍കും. മാത്രവുമല്ല, ഊടുവഴികളിലൂടെയുംമറ്റും പോകുന്നതിന് പകരം നേര്‍വഴിയിലൂടെ മാത്രം സഞ്ചരിക്കാനും ശ്രദ്ധിക്കുക.

ആഴ്ചയിലൊരിക്കലെങ്കിലും എല്ലാ ലൈറ്റുകളും, വിന്‍ഡോയും വൃത്തിയാക്കുക. വൃത്തിയാക്കാത്ത ലൈറ്റുകള്‍ 90 ശതമാനംവരെ കാര്യക്ഷമത കുറക്കും. മഴയത്ത് വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടു യാത്ര ചെയ്യുക.

കണ്ടീഷന്‍: റിയര്‍വ്യൂ മിററുകള്‍ റോഡില്‍ വ്യക്തമായി വെളിച്ചം പതിക്കുന്ന രീതിയില്‍ അഡ്ജസ്റ്റ് ചെയ്യണം. വൈപ്പര്‍ബ്‌ളേഡുകള്‍ മുന്‍ഗ്ലാസില്‍നിന്ന് വെള്ളം വൃത്തിയായി തുടച്ചുമാറ്റുന്നില്ലെങ്കില്‍ മാറ്റണം.

കണ്ണുകള്‍ക്ക് വിശ്രമം: രാത്രിയാത്ര ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ കണ്ണുകള്‍ക്ക് ആയാസമുണ്ടാകാതെ വേണം
സഞ്ചരിക്കാന്‍. വിന്‍ഡോ അടയ്ക്കാതെ െ്രെഡവ് ചെയ്യുമ്പോള്‍മാത്രം കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയില്‍ ഉറക്കം വരികയെന്നത് സ്വാഭാവികമാണ്. ഉറക്കം വരികയാണെങ്കില്‍ ഉടന്‍ വാഹനം പാര്‍ക്ക് ചെയ്ത് അല്‍പനേരം വിശ്രമിച്ചശേഷം യാത്ര തുടരുക.

Advertisement