എഡിറ്റര്‍
എഡിറ്റര്‍
പ്രീപെയ്ഡ് അക്കൗണ്ടുകളില്‍ നിന്നും ഐ.എസ്.ഡി സൗകര്യം പിന്‍വലിക്കാന്‍ നീക്കം
എഡിറ്റര്‍
Sunday 9th September 2012 12:21pm

ന്യൂദല്‍ഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈല്‍ അക്കൗണ്ടുകളില്‍ നിന്നും ഇന്റര്‍നാഷണല്‍ കോളുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഉപയോക്താക്കള്‍ ഇന്റര്‍നാഷണല്‍ കോളുകളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഇന്റര്‍നാഷണല്‍ കോളുകള്‍ അനുവദിക്കാവൂ എന്നും ട്രായ് നിര്‍ദേശത്തില്‍ പറയുന്നു.

Ads By Google

ഏതെങ്കിലും ഉപയോക്താക്കള്‍ക്ക് ഐ.എസ്.ഡി സേവനം തുടര്‍ന്നും ലഭ്യമാകണമെങ്കില്‍ കോളുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറുപത് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും ട്രായ് കുറിപ്പില്‍ പറയുന്നു.

രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നാഷണല്‍ നമ്പറുകളില്‍ നിന്നും മിസ്ഡ് കോളുകള്‍ വരികയും ഇതിലൂടെ വന്‍തുക നഷ്ടം സംഭവിക്കുന്നതായും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് ട്രായ് തയ്യാറായത്.

ഇന്റര്‍നാഷണല്‍ കമ്പനികളില്‍ നിന്നും പണം ലഭിച്ചെന്ന രീതിയിലുള്ള എസ്.എം.എസ് നല്‍കി ഉപയോക്താക്കളില്‍ നിന്നും പണം തട്ടിയെടുക്കുന്നുവെന്ന നിരവധി പരാതികള്‍ ട്രായിക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനാണ് പുതിയ നീക്കമെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള എസ്.എം.എസുകളോടും കോളുകളോടും പ്രതികരിക്കരുതെന്ന നിര്‍ദേശം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement