എഡിറ്റര്‍
എഡിറ്റര്‍
പക്ഷപാതം കാണിച്ചെന്ന ആരോപണത്തില്‍ സ്പീക്കര്‍ക്ക് ദു:ഖം
എഡിറ്റര്‍
Wednesday 19th June 2013 11:00am

karthikeyan

തിരുവനന്തപുരം: സര്‍ക്കാറിനോട് പക്ഷപാതപരമായി ഇടപെടുന്നവെന്ന ആരോപണത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ദു:ഖിതന്‍. പ്രതിപക്ഷം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ദു:ഖകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

ചട്ടവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ല. ബഹളം കാരണം സഭ തുടരാനാവില്ലെന്ന് വന്നാല്‍ സഭ നിര്‍ത്തിവയ്ക്കാനുള്ള അവകാശം സ്പീക്കര്‍ക്കുണ്ട്. ഇങ്ങനെ മുന്‍പും ശൂന്യവേള റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുമ്പോള്‍ താന്‍ എന്നും നിഷ്പക്ഷനാണ്. എന്നാല്‍ സ്പീക്കറാകുന്നതിന് മുമ്പും അതിന് ശേഷവും തനിക്ക് രാഷ്ട്രീയമുണ്ട്. കാര്‍ത്തികേയന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സ്പീക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. വി.എസ്സിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ കൂട്ടുപ്രതി പി.ആര്‍.ഡി ഡയറക്ടര്‍ ഫിറോസിനെ സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ ദിവസം മന്ത്രി കെ.സി. ജോസഫ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സെക്രട്ടറിയോടു നിര്‍ദേശിച്ചിരുന്നു. എ.ഡി.ബി ബാങ്കിന്റെ ദക്ഷിണേന്ത്യന്‍ മേധാവിയായ കബളിപ്പിച്ച് സരിതയും ബിജുവും ചേര്‍ന്ന് 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു.

ഈ കേസില്‍ എ. ഫിറോസ് മൂന്നാം പ്രതിയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഫിറോസിനെ പൊതുഭരണ വകുപ്പില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ അഡിഷണല്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ച് ഫിറോസിനെ നിയമിച്ചത്.

Advertisement