നഴ്‌സറികളിലും സ്‌കൂളുകളിലും സാധാരണ കണ്ടുവരാറുണ്ടെങ്കിലും കോളേജുകളില്‍ പ്രാര്‍ത്ഥന പതിവ് ദൃശ്യങ്ങളില്‍ ഒന്നല്ല. എന്നാല്‍ ഗുജറാത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥിതിഗതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ സംസ്ഥാന തലസ്ഥാനമായ അഹമ്മദാഹാദിലെ എല്ലാ കോളേജുകളും സര്‍വ്വധര്‍മ്മ പ്രാര്‍ത്ഥനയ്ക്ക് ശേഷമാവും ഓരോ പ്രവൃത്തി ദിവസവും ആരംഭിക്കുക.

ഇത് സംബന്ധിച്ച് കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. ‘പ്രാര്‍ത്ഥന നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ദൈവത്തെ ഓര്‍മ്മിച്ച് ഓരോ ദിവസവും ആരംഭിക്കുന്നത് നല്ല ശീലമാണ്. ഒന്നിച്ചുള്ള പ്രാര്‍ത്ഥനാലാപം കുട്ടികള്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും വര്‍ധിപ്പിക്കും’. തീരുമാനത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് ഉന്നത വിദ്യഭ്യാസ വകുപ്പിലെ ഒരു ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.

പദ്ധതി പ്രകാരം പ്രാര്‍ത്ഥന മാത്രമല്ല വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലും ഗുജറാത്തിയിലുമുള്ള പത്രപാരായണവുണ്ട്. തുടര്‍ന്ന സമകാലീന വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകളും ഡിബേറ്റുകളും പൊതുവിജ്ഞാന ക്വിസുകളും സംഘടിപ്പിക്കും.

പുതിയ സംരഭത്തെ കോളേജ് അദ്ധ്യാപകരും പ്രിന്‍സിപ്പല്‍മാരും വ്യാപകമായി സ്വാഗതം ചെയ്തു കഴിഞ്ഞു. ‘ദിവസവും പ്രാര്‍ത്ഥിക്കുക എന്നത് ഇന്നത്തെ യുവാക്കളെ സംബനധിച്ചടത്തോളം ഒൗട്ട് ഓഫ് ഫാഷനായ കാര്യമാണ്. പക്ഷെ ഇതൊരു ദിനചര്യയാക്കി മാറ്റിയാല്‍ ഒരുപാട് മാനസിക സന്തോഷം നല്‍കും’. എം ജി സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്് പ്രിന്‍സിപ്പാളായ ബി.കെ.ജെയിന്‍ പറഞ്ഞു.

അലഹാബാദിലെ സരാസ്പൂര്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ അഭിപ്രായം ഇങ്ങിനെയായിരുന്നു. ‘കോളേജുകളില്‍ അസംബ്ലി തിരിച്ച് വരുന്നതില്‍ അതിയായ സന്തോഷമുണ്ട്. ശരിക്കും ഞാനത് മിസ് ചെയ്തിരുന്നു. വിദ്യാര്‍തഥികളുടെ നേതൃത്വപാടവവും കഴുവും പ്രകടിപ്പിക്കാനൂള്ള ഒറു പ്രധാന വേദിയാണ് അസംബ്ലി’.