Categories
chemmannoor

പ്രണയിച്ച് വിവാഹം കഴിക്കണം: ന്യൂജനറേഷന്‍ പ്രണയത്തോട് താത്പര്യമില്ല; മനസുതുറന്ന് പ്രയാഗ മാര്‍ട്ടിന്‍

മലയാള സിനിമയിലെ പുത്തന്‍താരോദയമാണ് പ്രയാഗ മാര്‍ട്ടിന്‍. പാവ, ഒരേമുഖം, കട്ടപ്പനയിലെ ഋത്വക് റോഷന്‍ തുടങ്ങി ജയസൂര്യ നായകനായ ഫുക്രി എന്ന ചിത്രത്തില്‍ എത്തിനില്‍ക്കുന്നു പ്രയാഗ മാര്‍ട്ടിന്റെ കരിയര്‍.

എന്നാല്‍ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും വലിയ സങ്കല്‍പ്പങ്ങളാണ് താരത്തിനുള്ളത്. വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസമാണെന്നും പ്രണയം തോന്നുന്നയാളെ വിവാഹം കഴിക്കാനാണ് താത്പര്യമെന്നും പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു.

അറേഞ്ച്ഡ് മാര്യേജിനോട് തനിക്ക് താത്പര്യമില്ല. ഇന്നത്തെ കാലത്ത് വിവാഹതീരുമാനത്തില്‍ നമ്മുടെ ഡിസിഷന്‍ ആണ് പ്രധാനം എന്നാണ് തോന്നുന്നത്.

പരീക്ഷിച്ചു നോക്കി തോന്നേണ്ട ഒന്നല്ല പ്രണയം. നല്ല സൗഹൃദത്തിലൂടെ നമ്മള്‍ പോലുമറിയാതെ രൂപപ്പെടുന്ന ഒന്നാണ് എനിക്ക് പ്രണയം. ന്യൂ ജനറേഷന്‍ പ്രണയങ്ങള്‍ വിവാഹത്തിലെത്തിയാല്‍ ഭാഗ്യം എന്നേ പറയേണ്ടൂ. പക്ഷേ അത്തരം ന്യൂ ജനറേഷന്‍ പ്രണയ സങ്കല്പമല്ല എന്റേത്. വിവാഹത്തിലേക്ക് നയിക്കാന്‍ പറ്റും എന്നു തോന്നുന്ന റിലേഷനെയേ ഞാന്‍ പ്രണയത്തിലേക്ക് എടുക്കൂ.

നമുക്ക് പറ്റിയ ആളെ കണ്ടെത്തുന്നതില്‍ പിഴവ് പറ്റാതിരുന്നാല്‍ ഡിവോഴ്‌സിന്റെയും മറ്റും ആവശ്യം വരില്ല. അതിന് അല്പം മെച്വര്‍ ആയിക്കഴിഞ്ഞ്, നമ്മള്‍ സ്വയം എന്താണ് എന്ന് നമുക്ക് തന്നെ ബോധ്യം വന്നു കഴിഞ്ഞ് പ്രണയിക്കുന്നതാണ് നല്ലതെന്നും താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.


Dont Miss പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് ജി. സുധാകരന്‍ 


ഞാന്‍ പ്രണയത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടായിരിക്കാം ഇപ്പോള്‍ എനിക്ക് പ്രണയത്തിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തത്. ഇപ്പോള്‍ ശ്രദ്ധ കരിയര്‍, പഠനം ഇതിലൊക്കെയാണ്. പ്രണയത്തില്‍ എനിക്ക് സ്വയം ഡെഡിക്കേറ്റ് ചെയ്യണം എന്നുണ്ട്. അതിന് സമയം കിട്ടുമ്പോള്‍ തീവ്രമായി പ്രണയിക്കാനാണ് ഇഷ്ടം.

ജീവിതത്തില്‍ ഒരു വ്യക്തിക്ക് ഏറ്റെടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമായിരിക്കും വിവാഹം. അതുകൊണ്ടു തന്നെ വളരെ ആലോചിച്ച് മാത്രമേ ഞാന്‍ ആ തീരുമാനം എടുക്കുകയുള്ളു. വിവാഹജീവിതത്തെക്കുറിച്ചുള്ള എന്റെ റോള്‍ മോഡല്‍ അച്ഛനും അമ്മയും തന്നെയാണെന്നും പ്രയാഗ പറയുന്നു.

Tagged with: |