കോഴിക്കോട്: മുസ്‌ലീങ്ങള്‍ക്ക് പത്തുശതമാനം തൊഴില്‍ ഏര്‍പ്പെടുത്തണമെന്നും അവരെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യം ജിഹാദാണാണെന്ന് വി എച്ച് പി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയ. ഈ ആവശ്യത്തെ അനുകൂലിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരുന്നതിനെ ഹിന്ദുക്കള്‍ ജാഗ്രതയോടെ കാണണം.

ഹിന്ദുക്കളുടെ തൊഴില്‍, കുടുംബം, സംവരണം എന്നിവ സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും തൊഗാഡിയ പറഞ്ഞു. കോഴിക്കോട് ബജ്‌റംഗ്ദള്‍ രജത ജയന്തി ആഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തൊഗാഡിയ.

Subscribe Us:

ഒന്നലധികം ഭാര്യമാരുള്ളവരുടെ പൗരത്വം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം. നാല് ഭാര്യമാരും 25 കുട്ടികളുമായി ജീവിക്കുന്നവര്‍ രാജ്യത്തിന്‍രെ ജനസംഖ്യ വര്‍ധിപ്പിക്കുകയും സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും ചെയ്യുകയാണ്. ഇത്തരക്കാരെ ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തി ശിക്ഷിക്കണം.