എഡിറ്റര്‍
എഡിറ്റര്‍
അയോധ്യയില്‍ ക്ഷേത്രം പുതുക്കിപ്പണിയാന്‍ പൊളിച്ചത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് പ്രവീണ്‍ തൊഗാഡിയ
എഡിറ്റര്‍
Monday 24th April 2017 10:29am

കൊച്ചി: അയോധ്യയില്‍ ഹിന്ദുക്ഷേത്രം പുതുക്കിപ്പണിയാന്‍ പൊളിച്ചത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. പുതിയ വീട് കെട്ടാന്‍ പഴയ വീട് പൊളിച്ച വീട്ടുടമസ്ഥനെതിരെ കേസെടുക്കുന്നതുപോലെയാണ് അയോധ്യ സംഭവത്തിലെ ഗൂഢാലോചനക്കേസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അയോധ്യയില്‍ തകര്‍ത്തത് ഒരു പള്ളിയായിരുന്നില്ല. അത് മുസ്‌ലിമിന്റെ കെട്ടിടമല്ല . അതൊരു ക്ഷേത്രമായിരുന്നെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഗൂഢാലോചനക്കേസിനെതിരെ രംഗത്തുവന്നത്. ഹിന്ദു ഹെല്‍പ് ലൈന്‍ ആറാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുവിനെ സുരക്ഷിതമാക്കാന്‍ ഹിന്ദുവിന് രാഷ്ട്രീയാധികാരം വേണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്ന നാട്ടില്‍ ഹിന്ദുവിന്റെ മനുഷ്യാവകാശം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.


Don’t Miss: ‘എനിക്ക് ഉപ്പും വിനാഗിരിയും തരൂ, മുസ്‌ലിം തീവ്രവാദികളുടെ കരള്‍ പച്ചയ്ക്കു തിന്നു കാണിക്കാം’ ഭീഷണിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് 


ലോകത്തിലെ ഏറ്റവും വലിയ ആളുകള്‍ ഹിന്ദുക്കളാണ്. ഇന്ന് അമേരിക്കയാണ് ഏറ്റവും സമൃദ്ധമെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദു മുന്നില്‍നിന്ന സമയമുണ്ടായിരുന്നു. ഹിന്ദുക്കള്‍ക്ക് ഇന്ന് മാനുഷികമായ ഒരു അധികാരവുമില്ലാതായിരിക്കുകയാണ്.

കശ്മീരില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ന്നപ്പോള്‍ മുസ്‌ലീകള്‍ ഗൂഢാലോചനക്കാരായില്ലെന്നും തൊഗാഡിയ പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പും ശേഷവും അവഗണനയാണ് ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement