എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരില്‍ കാര്‍പ്പറ്റ് ബോംബ് പ്രയോഗിക്കണം; കല്ലേറു നടക്കുന്ന പ്രദേശങ്ങള്‍ ഒന്നടങ്കം നശിപ്പിക്കണം: പ്രവീണ്‍ തൊഗാഡിയ
എഡിറ്റര്‍
Saturday 29th April 2017 8:18am

 

വഡോദര: സ്വന്തം രാജ്യത്ത് കാര്‍പ്പറ്റ് ബോംബ് പ്രയോഗിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. കാശ്മീരിനെ കാര്‍പ്പറ്റ് ബോംബ്ഉപയോഗിച്ച് ഇല്ലാതാക്കണമെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.


Also read സംവിധായകനെതിരെ ബലാത്സംഗ പരാതി നല്‍കിയ നടിക്ക് വധശ്രമ കേസില്‍ മൂന്നുവര്‍ഷം തടവ് 


പരശുരാമ ജയന്തിയോടനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുവേയായിരുന്നു കാശ്മീര്‍ വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ തൊഗാഡിയ നടത്തിയത്. ആര്‍മി ക്യാംപുകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളും കല്ലേറുകളും യുദ്ധസമാനമായി കണക്കാക്കി പ്രദേശത്തെ ഒന്നടങ്കം നശിപ്പിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

കാശ്മീരിനെ നശിപ്പിക്കണമെന്ന പരാമര്‍ശത്തിന് പിന്നാലെ ആക്രമണങ്ങള്‍ നടക്കുന്നിടത്തും കാര്‍പ്പറ്റ് ബോംബുകള്‍ പ്രയോഗിക്കണമെന്ന് തൊഗാഡിയ പറഞ്ഞു. ‘ഉറി, കുപ്വാര തുടങ്ങിയ ഇടങ്ങളില്‍ ആക്രമണങ്ങള്‍ നടന്നപ്പോള്‍ തന്നെ കാര്‍പ്പറ്റ് ബോംബ് പ്രയോഗിച്ച് ആക്രമണങ്ങള്‍ക്ക് തടയിടണമായിരുന്നു’ അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015-ല്‍ പ്രഖ്യാപിച്ച 80,0000 കോടിയുടെ പ്രത്യേക വികസന പദ്ധതി പുനഃപരിശേധിക്കണമെന്നും പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. ഇന്നലെ കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വിഘടനവാദികളുമായി പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്തില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. പെല്ലെറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ജമ്മു കശ്മീരിലെ ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

Advertisement