മുംബൈ: മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശ്രീരാമസേനാ നേതാവ് പ്രവീണ്‍ മുത്തലിക്കിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്തു. മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധ സ്വാഡ് മുത്തലിക്കിനെ നേരത്തെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

2006 ല്‍ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ 35 പേരാണു കൊല്ലപ്പെട്ടത്. യന്ത്രവത്കൃത നെയ്ത്തുശാലകളുടെ നഗരമായ മലേഗാവില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണു സ്‌ഫോടനം നടന്നത്. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ നിരോധിതസംഘടനയായ സിമി ആസൂത്രണം ചെയ്തതാണ് സ്‌ഫോടനം എന്നാണു മഹാരാഷ്ട്ര എ.ടി.എസ്. കണ്ടെത്തിയിരുന്നത്.