എഡിറ്റര്‍
എഡിറ്റര്‍
പ്രവീണ്‍വധം:പ്രതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു
എഡിറ്റര്‍
Monday 4th February 2013 10:05am

ന്യൂദല്‍ഹി: കോട്ടയം സ്വദേശി പ്രവീണ്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഡി.വൈ.എസ്.പി ഷാജിയുടെ ജീവപര്യന്തം സുപ്രീം കോടതി ശരിവെച്ചു. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷാജി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഷാജിയുടെ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്.

Ads By Google

2005 ഫെബ്രുവരിയിലാണ്  കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് തന്റെ ബസ്സിലെ ജീവനക്കാരനായ പ്രവീണിനെഷാജിയും കൂട്ടാളികളും ക്രൂരമായി കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച്  പല കഷ്ണങ്ങളാക്കി കുമരകത്തും തണ്ണീര്‍മുക്കം ബണ്ടിലുമായി  തള്ളിയെന്നാണ് കേസ്.

ഇതിന് ശേഷം മകനെ കാണാനില്ലെന്ന് പറഞ്ഞ് പ്രവീണിന്റെ അഛന്‍ പരാതി ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. ഇതിന് ശേഷം ഷാജി കുറ്റക്കാരനാണെന്ന് തെളിയുകയും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നടരാജന്‍ ശിക്ഷ വിധിക്കുകയുമായിരുന്നു. വിചാരണ കോടതി ശരിവെച്ച ശിക്ഷ ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരയാണ് ഷാജി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇതിന് മുന്‍പേ ഷാജിക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ല എന്നായിരുന്നു സുപ്രീംകോടതി അന്ന് കണ്ടെത്തിയിരുന്നത്.

Advertisement