മുംബൈ: ബി ജെ പി നേതാവ് പ്രമോദ് മഹാജനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന സഹോദരന്‍ പ്രവീണ്‍ മഹാജന്‍ മരിച്ചു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന പ്രവീണ്‍ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രവീണിന് ചികിത്സാവശ്യാര്‍ഥം പരോള്‍ അനുവദിക്കുകയായിരുന്നു.

തലച്ചോറിലെ അര്‍ബുദബാധയാണ് മരണത്തിനിടയാക്കിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ ചികില്‍സയിലുള്ള പ്രവീണ്‍ ഏറെനാളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 2006 ഏപ്രില്‍ 22നാണ് പ്രവീണ്‍ പ്രമോദ് മഹാജനു നേരെ വെടിയുതിര്‍ത്തത്. 12 ദിവസത്തിനു ശേഷം പ്രമോദ് മഹാജന്‍ മരിക്കുകയായിരുന്നു. 2007ല്‍ പ്രവീണിനെ കുറ്റക്കാരനെന്ന് വിധിച്ച് കോടതി ശിക്ഷിക്കുകയായിരുന്നു.