Categories

പ്രവാസികള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പിനകം വോട്ട്: പ്രധാനമന്ത്രി

manmohan-singhന്യൂദല്‍ഹി: പ്രവാസികളുടെ വോട്ടവകാശത്തിനുളള നടപടികള്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിനകം പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എട്ടാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി പ്രവാസികളും 1500ല്‍പ്പരം മലയാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രവാസികളുടെ സ്വത്തു സംരക്ഷണവും നിക്ഷേപവും സംബന്ധിച്ച് ഇന്നലെ സെമിനാര്‍ നടന്നു. ഇന്നലെ തന്നെ നാനോ ടെക്‌നോളജി സെമിനാറും നടന്നു.

പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ആമുഖത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്. രാജ്യത്തെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

കെട്ടിടനിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖര്‍, ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.