Administrator
Administrator
പ്രവാസി വോട്ടവകാശം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുക പ്രയാസം
Administrator
Thursday 9th December 2010 4:16pm

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുക പ്രയാകരമായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈ.എസ് ഖുറൈഷി. നിയമം നടപ്പാക്കാന്‍ ഏറെ സങ്കീര്‍ണ്ണതകളുണ്ട്. പാര്‍ലിമെന്റ് നിയമം പാസാക്കിയെങ്കിലും ചട്ടങ്ങള്‍ തയ്യാറായി വരുന്നതേയുള്ളൂ.

ഈ മാസം അവസാനത്തോടെ കരട് തയ്യാറാക്കിയാല്‍ അടുത്ത മാസത്തോടെ അതിന്റെ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതിന് ഏറെ സങ്കീര്‍ണ്ണതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement