ദുബായ്: മലയാള സിനിമയ്ക്ക് പുതിയൊരു സംഘടന കൂടി വരുന്നു. പ്രവാസികളായ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയാണ് രൂപീകരിക്കാനൊരുങ്ങുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ അധ്യക്ഷതയില്‍ ഇതിന്റെ ആദ്യഘട്ട ചര്‍ച്ച ദുബായില്‍ നടന്നു.


Also Read: ‘പത്തിരി, ഇടിയപ്പം, പൊറോട്ട….’; മലയാളികള്‍ക്ക് ഇഫ്താറൊരുക്കി സൗദി പൗരന്‍


വര്‍ഷത്തില്‍ 120-ലെറെ മലയാള സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. ഇവയില്‍ 80 ശതമാനവും നിര്‍മ്മിക്കുന്നത് പ്രവാസികളാണ്. സര്‍ക്കാറിന്റെ പ്രധാന വരുമാന മാര്‍ഗമാണെങ്കില്‍ കൂടിയും പ്രവാസി നിര്‍മ്മാതാക്കള്‍ക്കായി യാതൊരു പരിഗണനയും സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കുന്നില്ല.


In Case You Missed: ആംബുലന്‍സ് കടന്നു പോകുന്നതിനായി രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി; ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം


പ്രതിവര്‍ഷം നാനൂറ് കോടി രൂപയിലേറെയാണ് സിനിമാ നിര്‍മ്മാണത്തിനായി പ്രവാസി നിര്‍മ്മാതാക്കള്‍ ചെലവഴിക്കുന്നത്. നിര്‍മ്മാതാക്കളില്‍ ഭൂരിഭാഗവും യു.എ.ഇയില്‍ നിന്നുള്ളവരാണ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രവാസി നിര്‍മ്മാതാക്കള്‍ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്.


Don’t Miss: ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു; സംഭവം കാസര്‍ക്കോട്ട്


പ്രവാസി നിര്‍മാതാക്കള്‍ക്ക് പ്രത്യേക പരിഗണന, സബ്സിഡി നല്‍കുക, നികുതിയില്‍ നിന്നു ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍കൂടാതെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയ്യറ്ററുകളില്‍ പരിശോധന ഇല്ലാതിരിക്കലും കേരള സര്‍ക്കാറിന്റെ മറ്റു പാക്കേജുകള്‍ നടപ്പാക്കലും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. ജൂലൈയില്‍ പ്രവാസി നിര്‍മാതാക്കളുടെ വിപുലമായ സംഗമം നടത്തും. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വിസ് മീഡിയ എം.ഡി നിഷാ ജോസഫിനെ ചുമതലപ്പെടുത്തി.