പത്തനംതിട്ട ജില്ലാസംഗമം (പി.ജെ.എസ്.) ന്റെജിദ്ദ, സനയ്യ ഏരിയയിലെ സജീവപ്രവര്‍ത്തകനായിരുന്ന പി.എം. മാത്യു 15 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്ന അവസരത്തില്‍, അദ്ദേഹത്തിന്റെ സേവനങ്ങളെ മുന്‍നിര്‍ത്തി പി.ജെ.എസ്. യാത്രയയപ്പ്‌ സമ്മേളനം സംഘടിപ്പിക്കുകയും മെമന്റൊ നല്‍കി ആദരിക്കുകയും ചെയ്തു. പി.ജെ.എസ്. മെംബര്‍ഷിപ് ക്യാമ്പയിന്റെ ഭാഗമായി സനയ്യ ഏറിയായിലെ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനവും തത്‌വസരത്തില്‍ നടത്തി.പി.ജെ.എസ്. പ്രസിഡന്റ് ശശി നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷൊഹൈബ് പന്തളം മെമന്റൊ നല്‍കുകയും, നൗഷാദ്അടൂര്‍, റോയിടി. ജോഷ്വ, മെഹബൂബ് അഹമ്മദ്, തക്ബീര്‍ പന്തളം, വിലാസ്, മനോജ്മാത്യു അടൂര്‍, അജിത്ത് നീര്‍വിളാകന്‍, ഷാജിഗോവിന്ദ്, മാത്യു തോമസ്, അനിയന്‍ജോര്‍ജ്ജ്, അലക്‌സാണ്ടര്‍ ജോര്‍ജ്ജ്, ഉണ്ണികൃഷ്ണന്‍ , അനില്‍കുമാര്‍, സതീശന്‍ തുടങ്ങിയവര്‍ സംസാരിക്കുകയുംചെയ്തു.