എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി മലയാളി ഫെഡറേഷന്‍ യാത്രയയപ്പ് നല്‍കി
എഡിറ്റര്‍
Saturday 13th May 2017 3:42pm

ദമാം :മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവാസം അവസാനിച്ചു നാട്ടിലേക്കു മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ (പി എം എഫ് ) ദമാം കോഡിനേറ്റര്‍ തിരുവനന്തപുരം സ്വദേശിയും ഗ്ഗ്യാരന്റി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനുമായ ജഹാന്‍ഗീറിനു ദമാം റീജിണല്‍ കമ്മിറ്റി യാത്രയയയപ്പ് നല്‍കി.

ദമാമിലെ നിരവധി കൂട്ടായ്മകളിലൂടെ സജീവ സാന്നിധ്യമായിരുന്ന ജഹാന്‍ഗീര്‍ ജീവകാരുണ്യ രംഗത്ത് ഒട്ടുമിക്ക മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടാണ് തിരികെ പോകുന്നത്. ദമാം പ്രസിഡന്റ് ഷമീം പാങ്ങോടിന്റെ അധ്യക്ഷതയില്‍ ഇനോവൈറ്റി ഡെവലപ്‌മെന്റ് കമ്പനി ഹാളില്‍ കൂടിയ യോഗത്തില്‍ പി എം എഫ് ദമാം റീജിണല്‍ സൗദി ലീഗല്‍ അഡ്വൈസര്‍ അബ്ദുല്‍അസീസ് അല്‍ഷെഹ്രി ജഹാന്‍ഗീറിനുള്ള ഉപഹാരം നല്‍കി.

നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഗോപന്‍, വൈസ് പ്രസിഡന്റ് റഫീഖ് കൊച്ചി, ഇല്യാസ്, നിസാം, സുജിത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുതിയ കോഡിനേറ്ററായി റോബിനെ തിരഞ്ഞെടുത്തു.

ജഹാന്‍ഗീനെ തിരുവന്തപുരം പി എം എഫ് ജില്ലാ കമ്മിറ്റിയിലേക് നോമിനേറ്റ് ചെയ്തതായി ജി സി സി കോഡിനേറ്റര്‍ റാഫി പാങ്ങോടും കേരള കോഡിനേറ്റര്‍ ചന്ദ്രസേനനും അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement