എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ല കമ്മിറ്റി രൂപീകരണ യോഗം
എഡിറ്റര്‍
Friday 19th May 2017 11:46am

റിയാദ് :ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം മെയ് 20 ശനിയാഴ്ച ഉച്ചക്ക് 2 മണിക് തൃശൂര്‍ റൌണ്ട് പരിസരത്തുള്ള ബാനര്‍ജി മെമ്മോറില്‍ ക്ലബ്ബില്‍ നടക്കുമെന്ന് ജില്ലാ കോഡിനെറ്റര്‍ ഹമീദ് തടത്തില്‍, കേരള കോഡിനേറ്റര്‍ ചന്ദ്രസേനന്‍ എന്നിവര്‍ അറിയിച്ചു.

നാല്പതോളം രാജ്യങ്ങളില്‍ യൂണിറ്റുകളുള്ള പി എം എഫ് ജീവകാരുണ്യം പ്രധാന ലക്ഷ്യമായി മുന്നോട് പോകുന്ന സംഘടനയാണ്. തിരുവന്തപുരത്തു സെക്രെട്ടറിയേറ്റിനടുത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസ് കഴിഞ്ഞ മാസം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ റ്റി ജലീല്‍ ഉദ്ഘാടനം ചെയ്തിരുന്നു.

സൗദിയില്‍ ഡോക്ടര്‍ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ ശക്തമായ നാഷണല്‍ കമ്മിറ്റിയും അതിന് കീഴില്‍ 20 ലേറെ യൂണിറ്റുകളും പ്രവര്‍ത്തിച്ചു വരുന്നു. ജി സി സി രാജ്യങ്ങളില്‍ എല്ലാം നാഷണല്‍ കമ്മിറ്റികള്‍ വന്നു കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

സംഘടനയുടെ ഗ്ലോബല്‍ ഭാരവാഹികള്‍ ജോസ് പനച്ചിക്കല്‍ (കോഡിനേറ്റര്‍ ), ജോസ് കാനാട്ട് (ചെയര്‍മാന്‍ )ജോര്‍ജ് പടിക്കകുടി (പ്രസിഡന്റ് ),ബഷീര്‍ അമ്പലായി ( വൈസ് പ്രസിഡന്റ് )ജോണ്‍ ഫിലിപ് (ആക്ടിങ് സെക്രട്ടറി)നൗഫല്‍ മടത്തറ (ട്രഷറര്‍ ) ജയന്‍ കൊടുങ്ങല്ലൂര്‍ (ഗ്ലോബല്‍ വക്താവ് ) എന്നിവരാണ്.

ജി. സി. സി രാജ്യങ്ങളുടെ ചുമതല ജി സി. സി കോഡിനേറ്റര്‍ ആയ സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിനാണ്. തൃശൂര്‍ രൂപീകരണ യോഗത്തില്‍ പി എം എഫ് ഗ്ലോബല്‍ നേതാക്കളായ ജോസ് പനച്ചിക്കല്‍, സുന്ദര്‍മേനോന്‍, ,പിവി .ഗംഗാധരന്‍ ,ഷാഹിദ കമാല്‍ ,ജോണ്‍ റാഫ്, ,കേരള പ്രെസിഡെന്റ് ബേബി മാത്യു എന്നിവര്‍ പങ്കെടുക്കും. .യോഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹമീദ് തടത്തിലുമായി(9447321670) ബന്ധപ്പെടാവുന്നതാണ്.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement