എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി മലയാളി ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകൃതമായി
എഡിറ്റര്‍
Tuesday 23rd May 2017 10:24am

റിയാദ് :പ്രവാസി മലയാളി ഫെഡറേഷന്‍ (പി എം എഫ് )തൃശ്ശൂര്‍ ജില്ല കമ്മിറ്റി രൂപീകരണം തൃശൂര്‍ റൗണ്ടിലുള്ള ബാനര്‍ജി ക്ലബില്‍ നടന്നു. പി എം എഫ് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ.ജോണ്‍ റാല്‍ഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ യോഗത്തിന് കേരള മധ്യമേഖല കോഡിനേറ്റര്‍ ഹമീദ് തടത്തില്‍ സ്വാഗതം പറഞ്ഞു.

ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാഹിദാ കമാല്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.സ്ത്രീ ശാക്തീകരണത്തിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സഹായിക്കട്ടെ എന്ന് ഷാഹിത കമാല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു മുഖ്യ പ്രഭാഷണം നടത്തി.തൃശൂര്‍ ജില്ലയിലെ സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം ജീവകാരുണ്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ പി എം എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

കമ്മിറ്റി പ്രഖ്യാപനം ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ നിര്‍വ്വഹിച്ചു. ജോണ്‍ റാല്‍ഫ് (മുഖ്യ രക്ഷാധികാരി )ജോസ് തട്ടിലില്‍ (കോഡിനേറ്റര്‍) ഹമീദ് തടത്തില്‍ (പ്രെസിഡെന്റ് ) കെ.കെ ആഫ്‌സല്‍, ജോസഫ് എരിഞ്ഞേരി(വൈസ് പ്രെസിഡെന്റ് ) ജസ്‌ഹൈന്‍ (ജനറല്‍ സെക്രട്ടറി )ലിസ ഗിരിവാസന്‍ ,പി. ജയന്‍(സെക്രട്ടറി ) സന്തോഷ് കുമാര്‍ (ട്രഷറര്‍ ) എന്നിവരാണ് ജില്ലാ ഭാരവാഹികള്‍.

കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചുകൊണ്ടുള്ള സംഘടനാ രൂപീകരണ യോഗങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ജീവകാരുണ്യ സേവന രംഗത്തുള്ള ലോകമലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ ജാതിമത രാഷ്ട്രീയങ്ങള്‍ക്ക് അതീതമായ കൂട്ടായ്മയാണന്നുനും ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ പറഞ്ഞു. കെ. കെ. അഫ്‌സല്‍ ചടങ്ങിന് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍

Advertisement