എഡിറ്റര്‍
എഡിറ്റര്‍
ബിസിനസ് കേരള: പുത്തന്‍ ബിസിനസ് ആശയങ്ങളുമായി പ്രവാസി മലയാളികള്‍
എഡിറ്റര്‍
Sunday 12th August 2012 1:33pm

ഇടുക്കി: കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കാവുന്ന ഇന്‍വെസ്റ്റ്‌മെന്റ് ആശയങ്ങളുമായി പ്രവാസി മലയാളികള്‍. കുട്ടിക്കാനത്ത് നടക്കുന്ന എന്‍.ആര്‍.കെ ഫെസ്റ്റിവലില്‍ ‘ബിസിനസ് കേരള’യില്‍ പ്രദര്‍ശിപ്പിച്ച പ്രൊജക്ടുകളുടെ എണ്ണം കൊണ്ടും വ്യത്യസ്തത കൊണ്ടും  ശ്രദ്ധേയമായി. കേരള സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍ ‘എമര്‍ജിംഗ് കേരള’ മുന്നോടിയായാണ് ബിസിനസ് കേരള നടത്തിയത്. ലോക മലയാളി കൂട്ടായ്മയുടെ രജിസ്‌ട്രേഷന്‍ സമയത്തു തന്നെ ഏറെ ശ്രദ്ധയാകര്‍ശിച്ച പരിപാടിയാണിത്.

Ads By Google

ഇന്‍വെസ്റ്റ്‌മെന്റ് ആശയങ്ങള്‍ പങ്കുവയക്കല്‍ മാത്രമല്ല പാര്‍ട്ണറെ കണ്ടെത്തല്‍, നടപ്പാക്കാന്‍ ആവശ്യമായ കോച്ചിങ്, എന്നീ ഘടകങ്ങള്‍ ഉള്‍കൊള്ളിച്ചതാണ് ബിസിനസ് കേരളയുടെ വിജയം. കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, ചോളയില്‍ ഗ്രൂപ്പ് എംഡി എ.വി അനൂപ്, ധന്വന്തരി വൈദ്യശാല എംഡി അനൂപ് ധന്വന്തരി, ഇന്‍വെസ്റ്റ്‌മെന്റ് ഗുരു ബാബു മോഹനന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘എന്‍.ആര്‍.കെ. സംഗമം 12’ പ്രവാസി മലയാളികള്‍ക്ക് അവധിക്കാലാനന്ദം മാത്രമല്ല വിനോദ വിജ്ഞാനങ്ങളുടെ സമന്വയം തന്നെയാണ് ഒരുക്കിയത്. വാല്‍ക്കണ്ണാടി ഫെയിം സാബു തിരുവല്ല നടത്തിയ ഫണ്‍ ഗെയിംസ്, റെസിപ്പീസ്, മെഹന്ദി, എന്നീ പരിപാടികളും ബിസിനസ് കേരളയുടെ ഭാഗമായി അവതരിപ്പിച്ചു.

വെള്ളിയാഴ്ച മന്ത്രി പി.ജെ. ജോസഫും കുടുംബവും നടത്തിയ സംഗീത സന്ധ്യയോടെയാണ് എന്‍.ആര്‍.കെ സംഗമം 12 ഉദ്ഘാടനം ചെയ്തത്. എം.എ ബേബി എം.എല്‍.എ ശനിയാഴ്ച പരിപാടിയില്‍ പങ്കെടുത്തു.

ഡിസംബര്‍ 12നു നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ പ്രോഗ്രാം ഡയറക്ടര്‍ റിയാസ് കോമു ബിനാലെയുടെ ആശയങ്ങളും കാഴ്ചപ്പാടും ചടങ്ങില്‍ വിവരിച്ചു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ എന്‍.ആര്‍.കെ മേളക്ക് ആശംസ അറിയിച്ചു.

ആഗസ്റ്റ് 10 മുതല്‍ 12 വരെ കുട്ടിക്കാനത്തു വച്ച് നടക്കുന്ന ലോകമലയാളി മേളയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ വേഷപ്പകര്‍ച്ച. ഉദ്ഘാടനശേഷം നടന്ന സംഗീതസന്ധ്യയില്‍ പി.ജെ ജോസെഫിനോടൊപ്പം കുടുംബവും ചേര്‍ന്നു. എം.എ ബേബി എം.എല്‍.എ, നടന്‍ പ്രകാശ് ബാരെ, ജോസ് പനച്ചിപ്പുറം (മലയാള മനോരമ), ടി.ആര്‍. അജയന്‍ (കൈരളി) തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ലോക മലയാളി മേള ഞായറാഴ്ച സമാപിക്കും.

Advertisement