റിയാദ് : പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേത്യുത്വത്തിലുള്ള ദശദിന റമദാന്‍ റിലീഫ് കാമ്പയിന് ജനദ്രയയില്‍ തുടക്കം കുറിച്ചു.

Subscribe Us:

മരുഭൂമിയില്‍ ആടുകളെയും ഒട്ടകത്തെയും മേയ്ക്കുന്ന പാവപെട്ട പ്രവാസികളെ തിരഞ്ഞു പ്രധാന റോഡില്‍ നിന്നും ഉള്‍പ്രദേശത്തേക് യാത്ര ചെയ്ത് റമദാന്‍ കിറ്റ് വിതരണം നടത്തി. കിറ്റില്‍ 5കിലോ അരി, എണ്ണ, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്ഷത്തെ പ്രവാസി മലയാളി ഫെഡറേഷന്‍ റമദാന്‍ കിറ്റ് വിതരണം പല സംഘടനകളും മാതൃക ആക്കിയിരുന്നു.നോമ്പ് തുറയെന്ന ആഡംബര റംസാന്‍ വിരുന്നുകളില്‍ നിന്നും വ്യത്യസ്തമായി സൗദിയിലുടനീളം പി എം എഫ് യൂണിറ്റുകള്‍ റമദാന്‍ കിറ്റുകള്‍ വിതരണം നടത്തി വരുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുള്‍ നാസര്‍ അറിയിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദിയിലെ സിറ്റി ഫ്ളവര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ആദ്യ ദിവസത്തെ കിറ്റ് വിതരണം.

ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍, ജി സി സി കോഡിനേറ്റര്‍ റാഫി പാങ്ങോട്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മുജീബ് കായംകുളം, ഷിബു ഉസ്മാന്‍, അസ്ലം പാലത്ത്, ജോര്‍ജ് കുട്ടി മാക്കുളം, ഷരിഖ് തൈക്കണ്ടി, ഷാജഹാന്‍ ചാവക്കാട് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.