തിരുവനന്തപുരം: അബൂദബിയില്‍ നിന്ന് മടങ്ങുകയായിരുന്ന പ്രവാസി മലയാളി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു.

കൊല്ലം ചെണ്ണപ്പേട്ട ഉമ്മന്‍മാത്യു (57) ആണ് മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അബുദാബിയില്‍ നിന്നും ഇന്ന് വെളുപ്പിനെ 5.30 തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു ഉമ്മന്‍ മാത്യു.

ഹൃദ്രോഗത്തിന് അബുദബിയില്‍ ചികിത്‌സയിലായിരുന്നു ഇയാള്‍. എയര്‍പോര്‍ട്ടില്‍ എത്തിയയുടന്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.