റിയാദ് :പ്രവാസത്തിന്റെ കഷ്ടപ്പാടുകള്‍ക്കും വിഷമതകള്‍ക്കും ഇടയില്‍ സ്വന്തമായി ഒരു തുണ്ടു ഭൂമിയും സ്വപ്‌ന ഭവനവും എന്ന വിദൂര സ്വപ്ന സാക്ഷത്കാരത്തിലേക്ക് നടന്നടുക്കുകയായിയുന്നു പത്തനംതിട്ട ജില്ലയിലെ പഴകുളം സ്വദേശിയും 15വര്‍ഷമായി റിയാദില്‍ എക്‌സിറ് 2 ല്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന സമദ് എന്ന പ്രവാസി.

തുച്ഛമായ ശമ്പളവും അതിലൊതുങ്ങാത്ത പ്രാരാബ്ധവുമായി കഴിഞ്ഞിരുന്ന സമദിന്റെ നിസ്സഹായ അവസ്ഥ മനസിലാക്കിയ ഫ്രണ്ട്‌സ് ഓഫ് ഇന്‍ഡ്യ ജീവകാരുണ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചുരുങ്ങിയ സമയം കൊണ്ട് 5 ലക്ഷം രൂപ സമാഹരിച്ചു സ്വന്തം അംഗത്തിന്റെ ജീവിത സാഫല്യത്തിന് തുണയായി.

ജനദ്രിയയിലെ അല്‍ ദാജന്‍ കമ്പനിയില്‍ നടന്ന ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ഏഴാമത്തെ മീറ്റിംഗില്‍ വെച്ച് ഷാജഹാന്‍ തിരുവമ്പാടി സഹായ തുക സമദിനു കൈമാറി.

ഫ്രണ്ട്‌സ് ഓഫ് ഇന്‍ഡ്യ ഭാരവാഹികളായ അസ്ലം പാലത്ത്, രാജേഷ് പറയങ്കുളം, നാസര്‍ മുക്കം, ഹനീഫ കാസര്‍കോട്, റഹിം പാലത്ത്,ഷരീഖ് തൈക്കണ്ടി, എ. കെ.റ്റി അലി, സലിം മുക്കം, സമദ് തിരുവമ്പാടി, ജബ്ബാര്‍ അമ്മോത്, എന്നിവരുടെ നേതൃ ത്വത്തിലായിരുന്നു ധനസമാഹരണം.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്