എഡിറ്റര്‍
എഡിറ്റര്‍
2016 ല്‍ പ്രവാസി ഭാരതീയ ദിവസ് ഉണ്ടാകില്ല
എഡിറ്റര്‍
Thursday 31st December 2015 12:13pm

pravasi-bharatiya-divas

അബുദാബി: 2016 ല്‍ പ്രവാസി ഭാരതീയ ദിവസ് നടത്തില്ലെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി സീതാറാം അറിയിച്ചു. ഇതിന് പകരം 2017 ല്‍ വ്യത്യസ്തമായ രീതിയില്‍ പ്രത്യേക ഇടവേള എടുത്ത് മറ്റൊരു ഇവന്റ് നടത്തുമെന്നും ഇദ്ദേഹം അറിയിച്ചു.

എന്തുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം വന്നതെന്ന് അറിയില്ല. എന്നാല്‍ 2016 ല്‍ പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കില്ലെന്ന കാര്യം വ്യക്തമാണെന്നും ഇദ്ദേഹം പറഞ്ഞു.

2003 ല്‍ ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയമാണ് പ്രവാസി ദിവസ് കൊണ്ടുവന്നത്. ജനുവരി 9നാണ് സാധാരണ ഈ ദിവസം ആഘോഷിക്കാറ്. 1915 ല്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നും മഹാത്മാഗാന്ധി ഇന്ത്യയില്‍ എത്തുകയും സ്വാതന്ത്ര്യത്തിനായി പോരാട്ടം ആരംഭിക്കുകയും ചെയ്ത ദിവസംകൂടിയാണ് ഇത്.

വിദേശ ഇന്ത്യക്കാരുടെ സംഭാവനകളെ കുറിച്ചുള്ള വിശകലനമടക്കം ഉള്‍പ്പെടുത്തി രണ്ട് ദിവസത്തെ പരിപാടിയായിട്ടാണ് പ്രവാസി ഭാരതീയ ദിവസ് ആചരിക്കാറുള്ളത്. ഓരോ മേഖലയിലേയും സംഭാവനകള്‍ കള്‍ കണക്കിലെടുത്ത് പ്രവാസികള്‍ക്കും യു.എ.ഇ പൗരന്‍മാര്‍ക്കും പ്രവാസി ഭാരതീയ പുരസ്‌കാരവും പരിപാടിയില്‍ നല്‍കിപ്പോന്നിരുന്നു.

പ്രവാസികളെ സംബന്ധിച്ച് പ്രവാസി ഭാരതീയ ദിവസ് വളരെ പ്രധാനപ്പെട്ടതായിരുന്നെന്നും സര്‍ക്കാരുമായി ഇടപഴകാനുള്ള അവസരമായിരുന്നു അവര്‍ക്ക് ഇതിലൂടെ ലഭിച്ചിരുന്നതെന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍വെയര്‍ കമ്മിറ്റി പ്രതിനിധി കെ. കുമാര്‍ പറഞ്ഞു.

Advertisement