Categories

Headlines

പ്രവാസി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും: എളമരം

pravasi-bharatheeya-divasന്യൂദല്‍ഹി: പ്രവാസി മലയാളികള്‍ക്ക് വേണ്ടി പ്രത്യേക വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരീം. എട്ടാമത് ‘പ്രവാസി ഭാരതീയ ദിവസി’നോടനുബന്ധിച്ച് നടന്ന കേരളസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വ്യവസായ വികസനത്തിനായി കൂട്ടായ്മക്കു രൂപം നല്‍കാന്‍ സമ്മേളനത്തില്‍ ധാരണയായി. ഇതു സംബന്ധിച്ച് ഗള്‍ഫാര്‍ മുഹമ്മദാലി, എംകെ ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി എന്നിവര്‍ ഉള്‍പ്പെടെ എട്ടു വ്യവസായികളുമായി ചര്‍ച്ച നടത്തിയതായി പി എന്‍ സി മേനോന്‍, പ്രമുഖരുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. ഇവരില്‍നിന്ന് അനുകൂല മറുപടി ലഭിച്ചതോടെയാണു പ്രവാസി സമ്മേളനത്തില്‍ ആശയം അവതരിപ്പിച്ചത്.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുമ്പോള്‍ അവര്‍ ജോലിചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാനുള്ള സൗകര്യമുണ്ടാക്കണമെന്ന് വിദേശകാര്യസഹമന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ശരീഅത്ത് ബാങ്കിങ് മതബന്ധിതമല്ലെന്ന് പി മുഹമ്മദലി ചൂണ്ടിക്കാട്ടി. ശരീഅത്ത് ബാങ്കിങ് വ്യവസ്ഥ ഉള്‍ക്കൊണ്ട് ബാങ്കിങ് നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാല്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ഗള്‍ഫ് സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

ഗള്‍ഫ് ഇന്ത്യക്കാരുടെ യാത്രാസൗകര്യങ്ങള്‍, പുനരധിവാസം, വ്യവസായപ്രോത്സാഹനം എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. കേരളസമ്മേളനത്തില്‍ കേരള വാണിജ്യവ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ സ്വാഗതവും ഡല്‍ഹി റസിഡന്‍സ് കമ്മീഷണര്‍ ആനന്ദ് കുമാര്‍ നന്ദിയും പറഞ്ഞു.

ഏറ്റവുംകൂടുതല്‍ വിദേശനാണ്യ നിക്ഷേപം നടത്തുന്ന ഗള്‍ഫ് ഇന്ത്യക്കാരെ അവഗണിക്കാന്‍കഴിയില്ലെന്ന് റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് അഭിപ്രായപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ