എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ചാണ്ടി ഏറ്റവും മികച്ച മുഖ്യമന്ത്രി: ഉഗ്മ
എഡിറ്റര്‍
Monday 13th August 2012 2:15pm

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ  അഭിപ്രായ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തതായി ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്‍ (ഉഗ്മ) അറിയിച്ചു. അരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍പ്പെടുന്ന അവാര്‍ഡ് അടുത്ത മാസം സമ്മാനിക്കുമെന്നും ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ അറിയിച്ചു.

Ads By Google

ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഭരണമാണ് കേരളത്തില്‍ നിന്നുണ്ടായത്. പ്രവാസികള്‍ക്ക് ഏറെ അഭിമാനകരമാണിത്. യു.എന്‍.ഡി.പി പോലുള്ള രാജ്യാന്തര സംഘടനകള്‍ സംസ്ഥാന ഭരണത്തെക്കുറിച്ച് പഠിക്കാന്‍ കേരളം സന്ദര്‍ശിക്കുകയും അത് ലോകത്തിന് മാതൃകയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. ജനസമ്പര്‍ക്ക വേദിയില്‍ തുടര്‍ച്ചയായി 19 മണിക്കൂര്‍ ചിലവഴിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാട്ടിയ നിശ്ചയദാര്‍ഢ്യം ലോകത്തില്‍ മറ്റൊരിടത്തും സംഭവിച്ചതായി അറിവില്ലെന്നും യുഗ്മ പറയുന്നു.

ഒരു വര്‍ഷത്തിനിടയില്‍ കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അടിസ്ഥാനവികസന രംഗത്ത് കുതിച്ചുചാട്ടത്തിന് സജ്ജമായി. സത്യസന്ധമായും സമയബന്ധിതമായും പരിപാടികള്‍ നടപ്പാക്കുന്നതിലെ മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം എല്ലാ ഭരണാധികാരികള്‍ക്കും മാതൃകയാണെന്ന് എബ്രഹാം ജോണ്‍ അറിയിച്ചു.

Advertisement