ബാംഗ്ലൂര്‍: ബി.പി.ഒ ജീവനക്കാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ ടാക്‌സി ഡ്രൈവര്‍ ശിവകുമാറിന് ജീവപര്യന്തം തടവ് ശിക്ഷ. ബാംഗ്ലൂര്‍ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. പ്രതിഭയെ മാനഭംഗപ്പെടുത്തിയതിന് 20 വര്‍ഷം തടവും 20,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷം മുമ്പാണ് 28കാരി പ്രതിഭാ ശ്രീകണ്ഠമൂര്‍ത്തി കൊല്ലപ്പെട്ടത്. ബാംഗ്ലൂരിലെ ഐ.ടി മേഖലയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ സംഭവമായിരുന്നു പ്രതിഭയുടെ കൊലപാതകം.

ഇതിനെ തുടര്‍ന്നു ബി.പി.ഒ കമ്പനികള്‍ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്കു പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ജോലിസമയം പുനക്രമീകരിക്കുകയും ചെയ്തിരുന്നു.