എഡിറ്റര്‍
എഡിറ്റര്‍
പെരിഞ്ഞനം കൊലപാതകത്തില്‍ പ്രതിഷേധിച്ച് ടി.എന്‍ പ്രതാപന്‍ ഉപവസിക്കുന്നു
എഡിറ്റര്‍
Friday 21st March 2014 7:30am

prathapan

പെരിഞ്ഞനം: പെരിഞ്ഞനം കൊലപാതകത്തില്‍ പ്രതിഷേധിച്ച് ടി.എന്‍ പ്രതാപന്‍ എംഎല്‍എ ഉപവസിക്കുന്നു. മാര്‍ച്ച് രണ്ടിന് കൊല്ലപ്പെട്ട പെരിഞ്ഞനം നവാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് പ്രതാപന്റെ ഉപവാസസമരം.

പെരിഞ്ഞനം ജംക്ഷനു സമീപത്തുവച്ച് കാറിലെത്തിയ എട്ടംഗ മുഖംമൂടി സംഘം നവാസിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഈ കേസില്‍  പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറി രാമദാസനടക്കം എട്ട് സിപി ഐ എം പ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ പതിനഞ്ചിനാണ് അറസ്റ്റിലായത്. ഗൂഡാലോചന നടന്നത് പെരിഞ്ഞനം സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വച്ചായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കൊടുങ്ങല്ലൂരിലെ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.യു ബിജു വധക്കേസിലുള്‍പ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ കല്ലാടന്‍ ഗിരീഷിനെകൊല്ലാന്‍ പദ്ധതിയിട്ട ക്വട്ടേഷന്‍ സംഘം ആളുമാറി നവാസിനെ വെട്ടുകയായിരുന്നു.

Advertisement