എഡിറ്റര്‍
എഡിറ്റര്‍
ആ കാലത്തെ ചൊല്ലി മാപ്പുപറയാന്‍ തയ്യാറായാല്‍ ഇന്നത്തെ സ്ത്രീപക്ഷ നിലപാടിലെ ആത്മാര്‍ത്ഥയെ വിശ്വസിക്കാം; ആഷിക് അബുവിനെതിരെ സംവിധായകന്‍ പ്രതാപ് ജോസഫ്
എഡിറ്റര്‍
Tuesday 21st February 2017 1:31pm


കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന സംവിധായകന്‍ ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലുള്‍പ്പടെ സ്ത്രീപക്ഷനിലപാടുകളുമായി ആഷിക് അബു രംഗത്തെത്തിയിരുന്നു. ഇതിനെയാണ് പ്രതാപ് ജോസഫ് രൂക്ഷമായി വിമര്‍ശിക്കുന്നത്.

‘ ആഷിക് അബു കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്.എഫ്.ഐ നേതാവുമായിരുന്ന കാലത്ത് മഹാരാജാസ് കോളേജിലും ഹോസ്റ്റലിലും രണ്ടുവര്‍ഷക്കാലം ജീവിക്കുകയും എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. ഇത്രയുമധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലന്‍സും അധികാരവാഞ്ഛയും മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. ‘ പ്രതാപ് ജോസഫ് പറയുന്നു.


Also Read:ചില സംശയങ്ങളുണ്ട്; സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടോ എന്നത് പൊലീസ് അന്വേഷിക്കട്ടെ; കേസ് പിന്‍വലിക്കില്ലെന്നും നടിയുടെ കുടുംബം 


ആ കാലത്തെ ചൊല്ലി ആഷിക് അബു മാപ്പുപറയാന്‍ തയ്യാറാവുകയാണെങ്കില്‍ ഈ പറഞ്ഞതില്‍ ഒരു ശതമാനം ആത്മാര്‍ത്ഥയുണ്ടെന്ന് താന്‍ വിശ്വസിക്കാമെന്നും പ്രതാപ് പറയുന്നു. ആഷിക് അബുവിന്റെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നേരത്തെ, യുവനടിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി ആഷിക് അബു രംഗത്തെത്തിയിരുന്നു. ചീപ്പ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനിമുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിര്‍മ്മാതാക്കളും തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി. എന്നായിരുന്നു ആഷിക് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പ്രതാപ് ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആഷിക് ആബു കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്സ്.എഫ്.ഐ. നേതാവുമായിരുന്ന കാലത്ത് മഹാരാജാസ് കോളേജിലും ഹോസ്റ്റലിലും രണ്ടുവര്‍ഷക്കാലം ജീവിക്കുകയും എസ്സ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു ഞാന്‍. ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലന്‍സും അധികാരവാഞ്ഛയും മറ്റ് എവിടെയും ഞാന്‍ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക് ആബു മാപ്പുപറയാന്‍ തയ്യാറാവുകയാണെങ്കില്‍ ഈ പറഞ്ഞതില്‍ ഒരു ശതമാനം ആത്മാര്‍ത്ഥതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കാം. അയാളുടെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല.
Aashiq Abu writes:ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിര്‍മാതാക്കളും തീരുമാനിച്ചാല്‍ അതാവും നമുക്ക്

Advertisement