എഡിറ്റര്‍
എഡിറ്റര്‍
ടട്ര ട്രക്ക് അഴിമതിയില്‍ സി.ബി.ഐ അന്വേഷണം മതിയാവില്ല: പ്രശാന്ത് ഭൂഷണ്‍
എഡിറ്റര്‍
Saturday 31st March 2012 8:51am

തിരുവനന്തപുരം: ടട്ര ട്രക്ക് അഴിമതിയില്‍ സി.ബി.ഐ  അന്വേഷണം ഫലപ്രദമാകില്ലെന്ന് പ്രമുഖ അഭിഭാഷകനും അണ്ണ ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷന്‍. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായി കന്‍േറാണ്‍മെന്റ് ഹൗസില്‍ കൂടിക്കാഴ്ച  നടത്തിയതിന് ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

ടട്ര അഴിമതിയില്‍ സിബിഐ അന്വേഷണം ഫലപ്രദമാകില്ല. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു ഏജന്‍സിക്ക് പ്രതിരോധ രംഗത്തെ വലിയ അഴിമതിയില്‍ എങ്ങിനെയാണ് ശരിയായ അന്വേഷണം നടത്താനാവുകയെന്നും അദ്ദേഹം ചോദിച്ചു.

ലോക്പാല്‍ പോലുള്ള സ്വതന്ത്ര ഏജന്‍സികളാണ് ഇത്തരം കേസുകള്‍ അന്വേഷിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയെയും തെറ്റായ നയങ്ങളെയും തുറന്നുകാട്ടുന്നവരെ പീഡിപ്പിക്കാനും അവര്‍ക്കെതിരെ കള്ളക്കേസെടുക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കൂടംകുളം ആണവ നിലയത്തിനെതിരേയുള്ള സമരം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് വിദേശസഹായം ലഭിക്കുന്നതായുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

Malayalam News

Kerala News In English

Advertisement