Categories

സാമ്പത്തിക ക്രമക്കേട്: പ്രസാര്‍ ഭാരതി മേധാവി പുറത്തായേക്കും

ന്യൂദല്‍ഹി: സാമ്പത്തിക തിരിമറി നടത്തിയെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജിവയ്ക്കാന്‍ പ്രസാര്‍ഭാരതി സി ഇ ഒ ബി എസ് ലാലിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നതായി സൂചന. അതിനിടെ ലാലി തന്റെ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

1971 ബാച്ച് ഐ എ എസുകാരനായ ലാലി 2007 ഡിസംബറിലായിരുന്നു ഭാരതി മേധാവിയായി സ്ഥാനമേറ്റത്. ലാലിയും മറ്റുചില ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയതായി വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അതിനിടെ വിഷയത്തില്‍ അഭിപ്രായമറിയിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയത്തോട് വാര്‍ത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.