കോഴിക്കോട്: കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കയറിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ട്രോളി മുന്‍ കലക്ടര്‍ എന്‍ പ്രശാന്ത്. മോദിയുടെ കോഴിക്കോട് സന്ദര്‍ശന വേളയിലെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് കലക്ടര്‍ ബ്രോയുടെ ട്രോള്‍.

Subscribe Us:

‘അതുക്കും മേലേ, അഥവാ ഈ ചിത്രത്തിലെ എന്റെ നുഴഞ്ഞുകയറ്റം എങ്ങനെ?’ എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചത്.


Don’t Miss: ശശി തരൂരിനെ കോപ്പിയടിച്ച് പ്രധാനമന്ത്രി; മാസങ്ങള്‍ക്ക് മുന്‍പ് തരൂര്‍ പറഞ്ഞ കാര്യം ഇന്നലെ പറഞ്ഞ് നരേന്ദ്രമോദി; നൈസായി ട്രോളി ശശി തരൂര്‍


2016 സെപ്റ്റംബറില്‍ നടന്ന ബി.ജെ.പിയുടെ ത്രിദിന ദേശീയ കൗണ്‍സില്‍ യോഗത്തിനായി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രിയെ കുമ്മനം രാജശേഖരന്‍ സ്വീകരിക്കുന്നതിന്റെ ചിത്രമാണ് പ്രശാന്ത് പങ്കുവെച്ചത്.

എസ്.പി.ജി പട്ടിക അട്ടിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മെട്രോയില്‍ കയറുകൂടിയ കുമ്മനം രാജശേഖരനെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്.