എഡിറ്റര്‍
എഡിറ്റര്‍
പ്രശാന്ത് ഭൂഷണ്‍-വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച്ച നടത്തുന്നു
എഡിറ്റര്‍
Sunday 2nd March 2014 9:35am

v.s-and-prashanth-bhushan

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കൂടിക്കാഴ്ച്ച നടത്തുന്നു. കേരള ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തുന്നത്.

പാമോലിന്‍ കേസിലെ നിയമപോരാട്ടങ്ങളാണ് മുഖ്യ ചര്‍ച്ചാ വിഷയം. പാമോലിന്‍ കേസില്‍ വി.എസിന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ ഹാജരാകുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി.

വി.എസ് പാര്‍ട്ടിയിലേക്ക് വരില്ലെന്ന് ഉറപ്പാണെന്നും പ്രശാന്ത് ഭൂഷണ്‍ കൂടിക്കാഴ്ച്ചക്ക് ശേഷം പറഞ്ഞു.

അതേസമയം രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാമോലിന്‍ കേസ് മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും വി.എസ് അറിയിച്ചു.

നേരത്തെ ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം അആദ്മി നേതാവുമായി അരവിന്ദ് കെജ്‌രിവാള്‍ വി.എസിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍ തന്റെ നീണ്ട എഴുപത് വര്‍ഷക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തെ കെജ്‌രിവാള്‍ മനസിലാക്കിയിട്ടില്ലെന്നും ഇത് പഠിക്കാതെയാണ് തന്നെ ആം ആദ്മിയിലേക്ക് ക്ഷണിച്ചതെന്നുമായിരുന്നു വി.എസ് പറഞ്ഞിരുന്നത്.

മാര്‍ക്‌സിസ്റ്റ് ചിന്താഗതിയിലും വൈരുദ്ധ്യാത്മക ഭൗതികവാദത്തിലും അടിയുറച്ച് വിശ്വസിക്കുന്നയാളാണ് താന്‍ എന്നും തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വി.എസിന് പുറമെ കേന്ദ്രമന്ത്രി എ.കെ ആന്റണിയെയും കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

Advertisement