Administrator
Administrator
എന്‍ഡോസള്‍ഫാന്‍ നേരത്തെ നിരോധിക്കേണ്ടതായിരുന്നു: പ്രശാന്ത് ഭൂഷണ്‍
Administrator
Sunday 24th April 2011 3:07pm

endosulfanന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ കേന്ദ്രം നേരത്തെ നിരോധിക്കേണ്ടതായിരുന്നെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്താനിരിക്കുന്ന ഉപവാസത്തിന് പിന്തുണയറിയിച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇങ്ങനെ പറഞ്ഞത്.

പ്രശാന്ത് ഭൂഷണ് പുറമേ നിയമജ്ഞരായ കുല്‍ദീപ് നയ്യാര്‍, രജീന്ദര്‍ സച്ചാര്‍ എന്നിവരും വി.എസ്സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വി.എസ്സിന്റെ നിലപാടുകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതെന്ന് കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. വി.എസ്സിന്റെ സമരം ഗൗരവമേറിയതാണെന്ന് രജീന്ദര്‍ സച്ചാര്‍ ഓര്‍മ്മിപ്പിച്ചു.

Advertisement