Categories

അടുത്ത ഒളിമ്പിക്‌­സില്‍ മെഡല്‍ നേടും: പ്രണോ­യ്

തിരുവനന്തപുരം: അടുത്ത ഒളിമ്പിക്‌­സില്‍ മെഡല്‍ നേടുകയാണ് ഇനി തന്റെ ലക്ഷ്യ­മെന്ന് യൂത്ത് ഒളിംപിക്‌സിലെ ബാഡ്മിന്റനില്‍ വെള്ളി മെഡല്‍ നേടിയ എച്ച് എസ് പ്രണോയ് പറഞ്ഞു. സിംഗപ്പൂരില്‍ നി­ന്ന് തിരുവന­ന്ത­പുര­ത്ത് തിരി­ച്ചെത്തി­യ ശേഷം മാധ്യ­മ പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു താരം.

സെ­മി­ഫൈ­ന­ലി­ലെ മിക­വ് ത­നി­ക്ക് ഫൈ­ന­ലില്‍ പു­റ­ത്തി­റ­ക്കാ­നാ­യി­ട്ടില്ല. മികച്ച പ്രകടനങ്ങള്‍ക്കുള്ള ശ്രമം തുടരു­മെന്നും പ്രണോ­യ് വ്യ­ക്ത­മാക്കി. തി­രി­ച്ചെത്തിയ പ്രണോ­യ്­ക്ക് തിരുവന­ന്ത­പുരത്ത് വന്‍ സ്വീ­ക­ര­ണ­മാ­ണ് ല­ഭി­ച്ചത്.

യൂത്ത് ഒളിമ്പിക്‌­സിലെ ബാഡ്മിന്റണ്‍ ഫൈനലില്‍ തായ്‌­ലന്‍­ഡിന്റെ പിസിത് പൂഡ്ചലാറ്റി­നോ­ടാണ് പ്രണോയ് പരാജയപ്പെട്ട­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.