എഡിറ്റര്‍
എഡിറ്റര്‍
പ്രണബ് മുഖര്‍ജി അടുത്തമാസം പശ്ചിമബംഗാളിലെത്തുന്നു
എഡിറ്റര്‍
Saturday 25th August 2012 2:19pm

കൊല്‍ക്കത്ത: രാഷ്ട്രപതി പ്രണബ് മുഖര്‍ജി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ട ശേഷം ആദ്യമായാണ് പ്രണബ് മുഖര്‍ജി ഒരു സംസ്ഥാനം സന്ദര്‍ശിക്കുന്നത്.

സപ്റ്റംബര്‍ 14 ന് എത്തുന്ന അദ്ദേഹത്തിനായി നേതാജി ഇന്റോര്‍ സ്റ്റേഡിയത്തിലാണ്‌ ആണ് സ്വീകരണ ചടങ്ങ് ഒരുക്കിയിരിക്കുന്നത്. അതിനുശേഷം മൂന്ന് ദിവസം ബംഗാളില്‍ വിവിധ പരിപാടികളില്‍ പ്രണബ് പങ്കെടുക്കും.

Ads By Google

പ്രസിഡന്റായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യം സന്ദര്‍ശനം നടത്തേണ്ടത് ബംഗാളിലേക്കായിരിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം യു.പി.എ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിന് ശേഷം രാഷ്ട്രപതി നടത്തിയ വിരുന്നില്‍ മമതാ ബാനര്‍ജിയും പങ്കെടുക്കുകയുണ്ടായി. അതിന് ശേഷമാണ് ബംഗാളിലേക്കുള്ള പ്രണബിന്റെ വരവ് തീരുമാനിച്ചത്.

കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രണബിനെ ആദ്യം മമത പിന്തുണച്ചിരുന്നില്ല. ഇതോടെ ബംഗാളിലെ ഈ രണ്ടു നേതാക്കള്‍ക്കുമിടയിലുമുള്ള ബന്ധം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം മമത പ്രണബിന് പിന്തുണയുമായെത്തി.

രാഷ്ട്രപതിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രണബ് മമതയെ പ്രത്യേകം ക്ഷണിക്കുകയും അവര്‍ പങ്കെടുക്കുകയുമുണ്ടായി. തുടര്‍ന്നാണ് ബംഗാളിലേക്ക് മമത പ്രണബിനെ ക്ഷണിച്ചത്.

Advertisement