ന്യൂദല്‍ഹി: നിലവിലെ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ആശങ്കയുളവാക്കുന്നതാണെന്നും അസ്വീകാര്യമാണെന്നും ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. 9.5ശതമാനമെന്ന നിരക്കില്‍ തുടരുന്ന ഭക്ഷ്യപണപ്പെരുപ്പം തടയാന്‍ കേന്ദ്രം ശ്രമം തുടരുകയാണെന്നും പ്രണബ് വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷത്തിന്റെ ആരംഭത്തില്‍ നിരക്ക് 20.2 ശതമാനമായിരുന്നു. ഇത് 9.5 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ആശ്വസിക്കാന്‍ വകയില്ലെന്നും ബജറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പ്രണബ് പറഞ്ഞു.

വിലക്കയറ്റത്തിനെ സ്വാധീനിക്കുന്ന ചില സാമ്പത്തിക കാരണങ്ങളുണ്ട്. അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടക്ക നിരക്കില്‍ നിന്നും ഒറ്റഅക്കത്തിലേക്കുള്ള ഭക്ഷ്യപണപ്പെരുപ്പത്തിന്റെ ഇടിവ് നല്ല സൂചനയാണെന്നും ധനമന്ത്രി പറഞ്ഞു