ന്യൂദല്‍ഹി: അവശ്യസാധനങ്ങളുടെ വില കുറയുകയോ നേരിയ തോതില്‍ മാത്രം വര്‍ധിക്കുകയോ മാത്രമാണുണ്ടായതെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ധനമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന ആരോപണം പ്രണബ് നിഷേധിച്ചു. ആഗോള വിപണിയിലെ കയറ്റിറക്കങ്ങള്‍, ക്രൂഡ് ഓയില്‍ വില, ദുര്‍ബലമായ വിതരണ സംവിധാനം എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായി പ്രണബ് ചൂണ്ടിക്കാണിച്ചത്.

അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ 30 അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കുറയുകയോ അല്ലെങ്കില്‍ നേരിയ തോതില്‍ ഉയരുകയോ ചെയ്തതായിട്ടാണ് പ്രണബ് പറഞ്ഞത്. രാജ്യസഭയില്‍ വിലക്കയറ്റ ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു നിലപാട് വെച്ചുകൊണ്ട് ഒരു ചര്‍ച്ചയും സാധ്യമല്ലെന്ന് ബി.ജെ.പി. അംഗം വെങ്കയ്യനായിഡു പറഞ്ഞു.

Malayalam News
Kerala News in English