ന്യൂദല്‍ഹി: നോര്‍ത്ത് ബ്ലോക്കിലെ തന്റെ ഓഫീസില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി. തന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളില്‍ സുരക്ഷാ പാളിച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഓഫീസില്‍ സുരക്ഷാ പാളിച്ച ഉണ്ടായതിനെ കുറിച്ച് രഹസ്യ അന്വേഷണം നടത്തുന്നതിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രണബ് മുഖര്‍ജി കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കത്തയച്ചിരുന്നു. എന്നാല്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സുരക്ഷാ പാളിച്ച സംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തിയെന്നും വാര്‍ത്തയ്ക്ക് അടിസ്ഥാമില്ലെന്നും പ്രണാബ് പറഞ്ഞു.