Administrator
Administrator
പണപ്പെരുപ്പം തുടരുമെന്ന് പ്രണബ് മുഖര്‍ജി
Administrator
Sunday 22nd May 2011 2:47pm

മുംബൈ: രാജ്യത്ത് പണപ്പെരുപ്പം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉടനെ അവസാനിക്കുമെന്ന് കരുതാനാകില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. അന്താരാഷ്ട്ര വിപണിയിലെ എണ്ണയുടെ വിലവര്‍ധനവാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തുന്നതിന്റെ മുഖ്യകാരണമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഉല്‍പ്പാദനം ഇനിയും വര്‍ധിക്കേണ്ടതുണ്ട്. ഭക്ഷ്യോല്‍പ്പാദന രംഗത്ത് മികച്ച രീതിയില്‍ ഉല്‍പ്പാദനമുണ്ടായാലെ ഭക്ഷ്യദൗര്‍ലഭ്യം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ധനമന്ത്രി പറഞ്ഞു.

ഏത്ര ശതമാനത്തോളം പണപ്പെരുപ്പം ഉയരും എന്നതിനെക്കുറിച്ച് മുന്‍ൂകട്ടികാണാനാകില്ല. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളും പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ റിസര്‍വ്വ് ബാങ്കും കേന്ദ്രവും നിരക്ക് പിടിച്ചുനിര്‍ത്താന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പ്രണബ് മുഖര്‍ജി വ്യക്തമാക്കി.

Advertisement