Categories

Headlines

2G സ്‌പെക്ട്രം: പറയേണ്ടതെല്ലാം പാര്‍ലമെന്റില്‍ വ്യക്തമാക്കുമെന്ന് പ്രണാബ്

ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ധനകാര്യമന്ത്രിയുമായ പ്രണാബ് മുഖര്‍ജി. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണെന്നും പറയാനുള്ളതെല്ലാം പാര്‍ലമെന്റില്‍ വ്യക്തമാക്കുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.

അതിനിടെ അഴിമതിയാരോപണത്തില്‍പ്പെട്ട എ രാജയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍ മുറവിളി കൂട്ടുന്നുണ്ട്. എന്നാല്‍ രാജയുടെ രാജിയെക്കുറിച്ച് പ്രധാനമന്ത്രിയോ സോണിയാഗാന്ധിയോ ഇതുവരെ പ്രതികരിച്ചില്ല. സി എ ജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ രാജയെ ഇനിയും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.