എഡിറ്റര്‍
എഡിറ്റര്‍
സാധാരണക്കാരെ അവഗണിക്കരുത്; പോലീസുകാരോട് പ്രണബിന്റെ ആഹ്വാനം
എഡിറ്റര്‍
Saturday 8th September 2012 3:24pm

ന്യൂദല്‍ഹി: പൊതുജനങ്ങളുടെ പരാതിയിലും ആശങ്കകളിലും പോലീസുകാര്‍ കൂടുതല്‍ അവബോധത്തോടെ പ്രതികരിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദല്‍ഹിയില്‍ പോലീസ് മേധാവികളുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

Ads By Google

ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ സര്‍ക്കാരിന്റെ മുഖമാണ് പോലീസുകാര്‍ക്ക്. പോലീസുകാര്‍ തങ്ങളുടെ ആശങ്കകള്‍ എത്രത്തോളം മുഖവിലയ്‌ക്കെടുക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ അഭിപ്രായം ഉണ്ടാകുക.

ജനങ്ങളെ ശത്രുക്കളായി കാണുന്ന മനോഭാവം പോലീസുകാര്‍ മാറ്റിവെയ്ക്കണം. അവര്‍ക്ക് പരാതി വന്ന് പറയാനും നിയമനടപടികളിലേക്കെത്താനുമുള്ള ഏകവഴിയാണ് പോലീസ്. അതിനാല്‍ പോലീസുകാരായി സേവനമനുഷ്ഠിക്കുന്നവര്‍ ജനങ്ങളുടെ ആവശ്യമറിഞ്ഞ് പെരുമാറുന്നവരായിരിക്കണമെന്നും പ്രണബ് പറഞ്ഞു.

ഒരു സേന എന്നതിലുപരി സേവന സംഘമായിട്ടായിരിക്കണം പോലീസ് പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് പോലീസുകാര്‍ ബോധവാന്‍മാരായിരിക്കണമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.

സാധാരണക്കാരെ ഒരിക്കലും അവഗണിക്കരുത്. പോലീസുകാരുടെ പെരുമാറ്റത്തില്‍ വരുന്ന പരാതികള്‍ സര്‍ക്കാരിന്റെ മുഖച്ഛായയാണ് തകര്‍ക്കുക. അതിനാല്‍ തന്നെ പോലീസുകാര്‍ കുറച്ചുകൂടി ജാഗരൂകരാകേണ്ടതുണ്ടെന്നും പ്രണബ് അഭ്യര്‍ത്ഥിച്ചു.

Advertisement