എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ സേവനം തുടര്‍ന്നും രാജ്യത്തിന് വേണം: പ്രണാബ് മുഖര്‍ജി
എഡിറ്റര്‍
Friday 15th November 2013 10:18am

pranab

ന്യൂദല്‍ഹി: ലോക ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സേവനം തുടര്‍ന്നും ക്രിക്കറ്റിനും രാജ്യത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.

ക്രിക്കറ്റിലെ തന്റെ കരിയര്‍ റിക്കാര്‍ഡുകള്‍ കൊണ്ടു മാത്രമല്ല കളത്തിന് പുറത്തെ സ്വഭാവം കൊണ്ടും രാജ്യത്തെ യുവാക്കള്‍ക്ക് പ്രചോദനമാണ് സച്ചിനെന്ന് അദ്ദേഹം പറഞ്ഞു.

സച്ചിനെ മാതൃകയാക്കി നമ്മുടെ യുവാക്കള്‍ വളരണം. അദ്ദേഹത്തിന് രാജ്യത്തിന് മാതൃകയാണ്. സച്ചിന്റെ സേവനം നഷ്ടപ്പെടുത്താന്‍ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും മുഖര്‍ജി പറഞ്ഞു.

ഇന്ത്യയുടെയും ക്രിക്കറ്റിന്റെയും ഗ്രേറ്റ് അംബാസഡറാണ് സച്ചിനെന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചു.

വിടവാങ്ങള്‍ ടെസ്റ്റ് മത്സരം കളിക്കുന്ന ക്രിക്കറ്റ് താരം സച്ചിന്  രാഷ്ട്രപതി വിജയാശംസകള്‍ നേര്‍ന്നു.

രാഷ്ട്രപതി ഭവനില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നടന്ന ഒരു സമ്മാന വിതരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രണാബ് മുഖര്‍ജി.

Advertisement