ന്യൂദല്‍ഹി: നിലവിലെ സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നും അതിനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക നയങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്പിലെ മാന്ദ്യമാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്. ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള വില ഉയരുന്നതു മൂലം വളം സബ്‌സിഡി ഈ സാമ്പത്തിക വര്‍ഷം 90,000 കോടി രൂപ മറികടക്കും. സബ്‌സിഡികള്‍ പലതും ബജറ്റില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടിയിരിക്കുകയാണെന്നും പ്രണബ് വ്യക്തമാക്കി.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇടിവ് ഉണ്ടായെന്ന് തെളിയിച്ച് വ്യാവസായിക സൂചിക പൂജ്യത്തിനും താഴേക്ക് കൂപ്പുകുത്തിയിരുന്നു.

Malayalam News
Kerala News in English