എഡിറ്റര്‍
എഡിറ്റര്‍
‘സഭയിലെ ഏറ്റവും വലിയ കക്ഷി സര്‍ക്കാറിലില്ല’; ഗോവയിലേയും മണിപ്പൂരിലേയും സര്‍ക്കാര്‍ രൂപീകരണ നീക്കത്തിനിടെ ബി.ജെ.പിയെ തിരിഞ്ഞുകൊത്തി പ്രമോദ് മഹാജന്റെ പഴയ പ്രസംഗം
എഡിറ്റര്‍
Monday 13th March 2017 4:14pm


ഇപ്പോള്‍ പിന്‍വാതിലിലൂടെ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ 11-ആം ലോക്‌സഭയില്‍ പ്രമോദ് മഹാജന്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ വേട്ടയാടുകയാണ്.


ന്യൂദല്‍ഹി: നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്‍തള്ളി ഗോവയിലും മണിപ്പൂരിലും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ തിരിഞ്ഞുകൊത്തി തങ്ങളുടെ പഴയ നേതാവായിരുന്ന പ്രമോദ് മഹാജന്റെ പഴയ പ്രസംഗം.

ഇപ്പോള്‍ പിന്‍വാതിലിലൂടെ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ 11-ആം ലോക്‌സഭയില്‍ പ്രമോദ് മഹാജന്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ വേട്ടയാടുകയാണ്.

പാര്‍ലമെന്റിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ് ഇത്. വാജ്‌പേയ്, ദേവഗൗഡ, ഗുജ്‌റാള്‍ എന്നിങ്ങനെ മൂന്ന് പേരാണ് 11-ആം ലോക്‌സഭയില്‍ പ്രധാനമന്ത്രിമാരായിരുന്നവര്‍. ബി.ജെ.പിയുടെ പ്രധാനമന്ത്രിയ്ക്ക് 16 ദിവസം മാത്രമാണ് പദവിയിലിരിക്കാന്‍ കഴിഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രമോദ് മഹാജന്‍ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചത്.


പതഞ്ജലി ടെലകോം സേവനവും 5ജി സിമ്മും! സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ വാസ്തവം


‘ഞാന്‍ പ്രമോദ് മഹാജന്‍, ഞാന്‍ സഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ പ്രതിനിധിയാണ്. പക്ഷെ ഞാന്‍ പ്രതിപക്ഷത്താണ്’. എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പ്രധാനമായി പറഞ്ഞത്. ഒരാള്‍ ജനാധിപത്യം എങ്ങനെ സാധിക്കുമെന്ന് ചോദിച്ച പ്രമോദ് മഹാജന്‍ സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയിലെ ആളുകളും സര്‍ക്കാറില്‍ ഇല്ല എന്നും പറഞ്ഞിരുന്നു.

ഒരംഗം മാത്രമുള്ള പാര്‍ട്ടി സര്‍ക്കാറിന്റെ ഭാഗമാണെന്ന് അന്നത്തെ നിയമമന്ത്രിയായിരുന്ന രമാകാന്ത് ഖലാപെയെ പേരെടുത്ത് പറഞ്ഞ് മഹാജന്‍ വിമര്‍ശിച്ചു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു രമാകാന്ത് ഖലാപ്.

സഭയില്‍ 161 എംപിമാരുള്ള ബിജെപിയും 140 അംഗങ്ങളുള്ള കോണ്‍ഗ്രസും പുറത്തുനില്‍ക്കെ, ഖലാപ് മന്ത്രിയായതിനെയാണ് അന്ന് മഹാജന്‍ വിമര്‍ശിച്ചത്. എന്നാലിന്ന് ഖലാപിന്റെ നാടായ ഗോവയിലും മണിപ്പൂരിലും ബി.ജെ.പി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പഴയ പ്രസംഗം ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

വീഡിയോ കാണാം:

Advertisement